അബുദാബി: വൈഎംസിഎയുടെ നേതൃത്വത്തിൽ 'ഓണനിലാവ് ' എന്ന പേരിൽ ഓണപരിപാടികളും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രശസ്ത സംഗീത സംവിധായകനും നടനുമായ മെജോ ജോസഫ് മുഖ്യാതിഥിയായിരുന്നു.
കായിക, വിനോദ മത്സരങ്ങൾ, സംഗീത - നൃത്ത പരിപാടികൾ എന്നിവ ഒരുക്കിയിരുന്നു. ഡാൻ ജേക്കബ് ലെസ്‌ലിൻ പ്രസാദ് എന്നിവർ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകി. മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.
രക്ഷാധികാരി ബിജോ വർഗീസ്, പ്രസിഡന്‍റ് പ്രവീൺ തോമസ് കുര്യൻ, സെക്രട്ടറി ഗീവർഗീസ് ഫിലിപ്പ്, ട്രഷറർ ജിത്തു കുര്യൻ, വൈസ് പ്രസിഡന്‍റ് ടിനോ മാത്യു, പ്രോഗ്രാം കൺവീനർ സിനു ജോൺ രാമപുരം, ബോർഡ് അംഗങ്ങളായ പ്രിയ പുന്നൻ, അനിൽ സി ഇടിക്കുള, ജോൺ മാത്യു, ലെസ്‌ലിൻ വി. പ്രസാദ്, സനു ജോൺ ജേക്കബ്, ഷിജിൻ പാപ്പച്ചൻ, ഓഡിറ്റർ സന്ദീപ് ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.